Update Body
ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2026-27 വർഷത്തിലെ പദ്ധതിയായ ഹരിതകർമ്മ സേനയുടെ ഓഫീസിലേയ്ക്ക് ഫർണിച്ചറുകൾ വാങ്ങൽ (പ്രോജക്ട് നമ്പർ- S0260/27) എന്ന പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്കായി ടെണ്ടറുകൾ ക്ഷണിച്ച് കൊള്ളുന്നു. ടെണ്ടറുകൾ 26.11.2026 തീയതിയിൽ ഉച്ചയ്ക്ക് ശേഷം 3.30 വരെ രജിസ്റ്റേർഡ് തപാലിൽ/സ്പീഡ് പോസ്റ്റിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ടെണ്ടർ ദിവസം എന്തെങ്കിലും കാരണവശാൽ പൊതു അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്ചിത സമയം വരെ ടെണ്ടറുകൾ സ്വീകരിക്കുന്നതായിരിക്കും. ടെണ്ടറുകൾക്കൊപ്പം ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5 ശതമാനം ഇ.എം.ഡി. ഹാജരാക്കേണ്ടതാണ്.